യൂറോപ്യൻ യൂണിയൻ വാർത്തകൾ

രാജ്യാന്തര തലത്തിലെ ഭീഷണികൾ; ഫ്രാൻസിന്റെ സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ്

പാരിസ് : ഫ്രാൻസിലെ പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 2027 ഓടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കുമെന്നാണ് ഇമ്മാനുവൽ മക്രോണിൻറെ പ്രഖ്യാപനം. രാജ്യാന്തര തലത്തിലെ മാറ്റങ്ങളും ഭീഷണികൾ ഉയരുന്നതുമായി സാഹചര്യത്തിലാണ് നേരത്തെ പ്രഖ്യാപിച്ചതിലും മൂന്നു വർഷം മുൻപ് പ്രതിരോധ ബജറ്റ് കൂട്ടുന്നതെന്ന് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. 2017ലെ ബജറ്റ് 2030 ഓടെ ഇരട്ടിയാക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

2017ൽ 32 ബില്യൻ യുറോ (37.40 ബില്യൻ ഡോളർ) ആയിരുന്നത് 2027 ആകുമ്പോഴേക്കും 64 ബില്യൻ യുറോ ആയി ഉയർത്തുമെന്നാണ് പ്രഖ്യാപനം. ഫ്രാൻസ് 2026ലെ ബജറ്റിൽ 40 ബില്യൻ യൂറോയുടെ കുറവ് നികത്താൻ പാടുപെടുമ്പോൾ പോലും, സൈനിക ചെലവിനുള്ള പണം സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ച് കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘നമ്മുടെ സൈനിക സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും അഭേദ്യമായി ചേർന്നുകിടക്കുന്നവയാണ്. കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ ഉൽപ്പാദനത്തിലൂടെയുമേ ഇത് വർധിപ്പിക്കാനാകൂ’’– ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button