അന്തർദേശീയം
ഗാസയിലേക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി : ഗാസയിലേക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഗാസയിലെ സ്ഥിതി പൂർവാധികം ആശങ്കാജനകവും ദുഃഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീനിലെ കുട്ടികളുൾപ്പെടെയുള്ള ദുർബലവിഭാഗങ്ങളെ ഇല്ലാതാക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ തന്റെ ആദ്യ പ്രതിവാരകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധനചെയ്യുകയായിരുന്നു മാർപാപ്പ.