മാൾട്ടാ വാർത്തകൾ
ഫ്ലോറിയാന ജ്വല്ലറി കവർച്ചയിൽ ഉൾപ്പെട്ട മോഷ്ടാക്കളെ തിരഞ്ഞ് പോലീസ്

ഫ്ലോറിയാന ജ്വല്ലറി കവർച്ചയിൽ ഉൾപ്പെട്ട മോഷ്ടാക്കളെ തിരഞ്ഞ് പോലീസ്. ട്രിക് സാന്റ് അന്നയിലെ വിക്ടർ അസോപാർഡി ജ്വല്ലേഴ്‌സിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കവർച്ച നടന്നത്ത്.
മോഷ്ടാക്കൾ ആയുധമില്ലാതെയും മുഖം മറച്ച നിലയിലുമാണ് കവർച്ചാ ശ്രമം നടത്തിയത്. മോഷണ മുത്തലിനെക്കുറിച്ചും എത്ര പേർ കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അനേഷണം നടത്തിവരുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ഇന്നലെ (വെള്ളിയാഴ്ച) ഉച്ചവരെ പോലീസ് മോഷ്ടാക്കൾക്കായി തിരച്ചിൽ നടത്തിയതായും പോലീസ് വക്താവ് പറഞ്ഞു.



