മാൾട്ടാ വാർത്തകൾ
അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ഓടിപ്പോയവരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് ഓടിപ്പോയ ആളുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിലിൽ . ഇന്ന് രാവിലെയാണ് സംഭവം. ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ടർക്കിഷ് എയർലൈൻസ് വിമാനത്തിൻ്റെ ക്യാപ്റ്റൻ അറിയിച്ചതോടെയാണ് വിമാനം അടിയന്തര ലാൻഡിംഗ് ചെയ്തത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ, ഒന്നിലധികം ആളുകൾ വിമാനത്തിൽ നിന്ന് പുറത്തുകടന്ന് ഓടിപ്പോയി, മാൾട്ട പോലീസ് സേനയും മാൾട്ടയിലെ സായുധ സേനയും ഉച്ചയ്ക്ക് 1.45 മുതൽ ഇവർക്കായി തിരച്ചിൽ നടത്തുകയാണ് . അനാരോഗ്യം അനുഭവപ്പെട്ട മൊറോക്കൻ പൗരനെ ലാൻഡിംഗിന് ശേഷം മറ്റെർ ഡെയ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.