മാൾട്ടാ വാർത്തകൾ
അനധികൃത താമസക്കാരായ 60 തൊഴിലാളികൾ അറസ്റ്റിൽ, കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് സൂചന
അനധികൃത താമസക്കാരായ 60 തൊഴിലാളികളെ മാള്‍ട്ടീസ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത തൊഴിലാളികള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ എങ്ങനെയാണ് മാള്‍ട്ടയിലെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് നല്‍കിയിട്ടില്ല, എന്നാല്‍ മുന്‍കാലങ്ങളില്‍ ഇത്തരം അറസ്റ്റുകളില്‍ ഭൂരിഭാഗവും ജോലി/താമസ പെര്‍മിറ്റ് കാലഹരണപ്പെട്ട കേസുകളിലാണ് നടന്നത് ഇവരെ സ്വദേശത്തേക്കോ ജോലി/താമസ പെര്‍മിറ്റ് ഉള്ള രാജ്യത്തേക്കോ തിരിച്ചയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതുവരെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഡിറ്റന്‍ഷന്‍ സര്‍വീസ്, ഇമിഗ്രേഷന്‍ അധികൃതരുമായി ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.