മാൾട്ടാ വാർത്തകൾ
പാവോളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഞായറാഴ്ച രാത്രി പാവോളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൽ-ക്യൂസ് എന്നറിയപ്പെടുന്ന മെൽവിൻ ഡെബോണോ എന്ന മാൾട്ടീസ് സ്വദേശിയാണ് അറസ്റ്റിലായതെന്ന് ടിവിഎം വ്യക്തമാക്കി. ഡെബോണോയും ഇപ്പോഴും ഒളിവിലുള്ള മറ്റൊരാളും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് കരുതപ്പെടുന്നു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ മെലിറ്റ സ്ട്രീറ്റിൽ വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പോലീസ് വക്താവ് സ്ഥിരീകരിച്ചു. രാത്രി 9 മണിയോടെയാണ് സംഭവം. ഡെബോണോ അടുത്തുള്ള ഒരു വസതിയിൽ അഭയം തേടിയെങ്കിലും പ്രദേശം വളഞ്ഞ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകൾ ഉണ്ട്.