കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി , വയനാട് ദുരന്തത്തിൽ വിശദമായ മെമ്മോറാണ്ടം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം
വയനാട്: വയനാട് ദുരന്തത്തിൽ കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം നൽകിയാൽ പാക്കേജ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവലോകനയോഗത്തിൽ വെച്ച കണക്കുകൾ അടക്കം ഉൾപ്പെടുത്തി വിശദമായ കണക്കുകൾ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്. കേളു, എ.കെ. ശശീന്ദ്രന്, കെ.രാജന്, ടി.സിദ്ദീഖ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ് എന്നിവര്‍ പങ്കെടുത്തു . കല്‍പ്പറ്റ കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. ചീഫ് സെക്രട്ടറി വേണുവാണ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര ചിത്രം പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു . വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം, ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഒന്‍പതംഗ സമിതിക്ക് മുന്‍പിലും ഇക്കാര്യങ്ങള്‍ സംസ്ഥാനം അവതരിപ്പിച്ചിരുന്നു.