കേരളം
പി എം ആര്‍ഷോയും കെ വിദ്യയും തിങ്കളാഴ്ച വിവാഹിതരാകുന്നു

കാസര്‍കോട് : സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.
സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും പങ്കു വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ.. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ.
എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ്.



