മാൾട്ടാ വാർത്തകൾ

വിക്ടോറിയയിൽ ഹരിതാഭമായ അണ്ടർ ഗ്രൗണ്ട് മൾട്ടി ലെവൽ പാർക്കിങ് സ്ഥലം ഒരുങ്ങുന്നു

ഗോസോ തലസ്ഥാനമായ വിക്ടോറിയയില്‍ ഹരിതാഭമായ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു. ഹരിത ഇടത്തിനു കീഴില്‍ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്ക് എന്ന തരത്തിലാണ് രൂപരേഖ. ഗോസോയുടെ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും ഗോസോ മന്ത്രാലയവും ശനിയാഴ്ച അനാച്ഛാദനം ചെയ്ത ഗ്രേറ്റ് സീജ് സ്‌ക്വയറിനായുള്ള പദ്ധതികളിലാണ് ഇക്കാര്യത്തിലെ വിശദാംശങ്ങള്‍ ഉള്ളത്.
പദ്ധതിയുടെ പ്രാഥമിക കണ്‍സള്‍ട്ടേഷന്‍ സെപ്തംബര്‍ 16 വരെ നീളും. ഉപരിതല തലത്തില്‍ പാര്‍ക്കും താഴെ പാര്‍ക്കിങ് സ്ഥലവും എന്ന രീതിയില്‍ ആകും നിര്‍മാണം. 2023ല്‍ വിക്ടോറിയ ബസ് ടെര്‍മിനസിനോട് ചേര്‍ന്ന് സമാനമായ രീതിയില്‍ മറ്റൊരു വലിയ ഓവര്‍ഗ്രൗണ്ട് കാര്‍പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിനു പകരമാണോ ഈ പദ്ധതി എന്ന് വ്യക്തമല്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button