യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്‌പെയിനിൽ വിമാനം ടേക്കോഫിന് തൊട്ടുമുമ്പ് തീപ്പിടിത്ത മുന്നറിയിപ്പ്; ചിറകിൽ നിന്ന് ചാടിയിറങ്ങിയ 18ഓളം യാത്രക്കാർ പരിക്ക്

മാഡ്രിഡ് : സ്‌പെയിനിലെ പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തില്‍ റയാന്‍ എയര്‍ വിമാനത്തില്‍ തീപ്പിടിത്ത മുന്നറിയിപ്പ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്പുണ്ടായ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ചാടിയിറങ്ങുകയും 18 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിലേക്ക് പോകാനിരുന്ന വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം. അഗ്നിശമനസേനാ വിഭാഗങ്ങളടക്കം ഉടന്‍ അടിയന്തര ഇടപെടല്‍ നടത്തിയെങ്കിലും ചില യാത്രാക്കാര്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേല്‍ക്കാനിടയാക്കിയത്.

മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ചില യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ചിറകുകളില്‍ കയറി നിലത്തേക്ക് ചാടുകയായിരുന്നു.

സംഭവത്തിനിടെ, യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെ ഒഴിപ്പിച്ചു, അവിടെ ചില യാത്രക്കാര്‍ ചിറകുകളില്‍ നിന്ന് നേരിട്ട് നിലത്തേക്ക് ചാടി. പരിക്കേറ്റ 18 പേരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കി.

തീപ്പിടിത്തം ഉണ്ടാകുമ്പോള്‍ തെളിയുന്ന ബീക്കണ്‍ ലൈറ്റ് തെറ്റായി കത്തിയതാണെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button