95 വയസുകാരിയെ പിറ്റ് ബുളുകൾ കടിച്ച് കൊന്നു; പേരക്കുട്ടിക്ക് 20 മാസം തടവ്

95 വയസുള്ള മുത്തശ്ശിയെ പിറ്റ് ബുളുകൾ കടിച്ച് കൊന്ന കേസിൽ പേരക്കുട്ടിക്ക് ഒരു വർഷവും എട്ട് മാസവും തടവ് ശിക്ഷ.
2020 സെപ്റ്റംബറിലാണ് ഇനെസ് മരിയ ഗാലിയയെ പേരക്കുട്ടി ആന്ദ്രെ ഗലിയയുടെ പിറ്റ് ബുള്ളുകൾ കടിച്ചുകൊന്നത്. കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ രക്തത്തിൽ കുളിച്ചാണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തിയത്.
മുത്തശ്ശിയോടൊപ്പം അവരുടെ എംസിഡയിലെ വീട്ടിൽ താമസിച്ചിരുന്നപ്പോൾ ഗാലിയ വളർത്തിയതാണ് പിറ്റ് ബുള്ളുകളെ. ഒടുവിൽ അയാൾ പുറത്തേക്ക് മാറിയെങ്കിലും നായ്ക്കളെ മുത്തശ്ശിയുടെ വസതിയിൽ നിന്നും മാറിയിരുന്നില്ല. നായ വളർത്തുന്ന ഗേലിയ നായ ഉടമ എന്ന നിലയിലുള്ള തൻ്റെ ചുമതലകൾ നിരന്തരം അവഗണിച്ചുവെന്നും, വർഷങ്ങളോളം നായ്ക്കളെ അവിടെ നിർത്തി മുത്തശ്ശിയെ അപകടത്തിലാക്കിയെന്നും ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിന്യായത്തിൽ ജഡ്ജ് പറഞ്ഞു. തൻ്റെ പിറ്റ് ബുൾസിന് ആക്രമണ പ്രവണതകളുണ്ടെന്ന് ഗാലിയയ്ക്ക് നന്നായി അറിയാമെന്ന് കോടതി വിധിച്ചു. 20 മാസത്തെ ജയിൽവാസത്തിന് പുറമെ, ഗലിയയ്ക്ക് കോടതി 2,224 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.