അന്തർദേശീയം
ഫിലിപ്പീൻസിൽ അഗ്നിപർവത സ്‌ഫോടനം

മനില : ഫിലിപ്പീൻസിൽ അഗ്നിപർവത സ്‌ഫോടനം. സ്‌ഫോടനത്തിൽ തിങ്കളാഴ്ച രാവിലെ 4.5 കിലോമീറ്റർ (2.8 മൈൽ) ഉയരത്തിൽ ചാരം ആകാശത്തേക്ക് വമിച്ചതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറയിച്ചു. അഗ്നിപർവതത്തിന്റെ 4 കിലോമീറ്റർ ദൂരെയുള്ള അപകടമേഖലയിൽ നിന്ന് വിട്ടുനിൽക്കാനും നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുലർച്ചെ 4:36 നും 5:00 നും ഇടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിക്ക് മുമ്പ് 53 അഗ്നിപർവത ഭൂചലനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് രേഖപ്പെടുത്തിയിരുന്നു. ഫിലിപ്പീൻസിലെ സജീവമായ 24 അഗ്നിപർവതങ്ങളിൽ ഒന്നാണ് ബുലുസാൻ.