കേരളം
പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു.
പത്തനംതിട്ട കോന്നി മാമൂട്ടില്‍ വെച്ചാണ് അപകടം. കാറില്‍ കലക്ടറും ഗണ്‍മാനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ കലക്ടര്‍ പ്രേംകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട മറ്റേ കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.



