യുഎന്നിൽ പലസ്തീൻ സമ്പൂർണ അംഗത്വം: മാൾട്ട പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാൻ ഇസ്രായേൽ
ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്റെ സമ്പൂര്‍ണ അംഗത്വത്തിനെ അനുകൂലിച്ച മാള്‍ട്ട അടക്കമുള്ള രാജ്യങ്ങളെ പ്രതിഷേധം അറിയിക്കാന്‍ ഇസ്രായേല്‍ തീരുമാനം. പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത മാള്‍ട്ട, ഫ്രാന്‍സ്, ജപ്പാന്‍, സൗത്ത് കൊറിയ, സ്ലോവാക്യ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ യുഎന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി പ്രതിഷേധിക്കാനാണ് ഇസ്രായേല്‍ തീരുമാനം. ഇക്കാര്യം ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഒറെന്‍ മാര്‍മോര്‍സ്റ്റീന്‍ എക്സിലൂടെ വെളിവാക്കി.
ചൈനയും റഷ്യയും ഉള്‍പ്പെടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ എല്ലാ രാജ്യങ്ങളെയും ഇസ്രായേല്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. പലസ്തീനെ അനുകൂലിക്കുന്നതിനു പകരം അവര്‍ തടവിലാക്കിയ 133 ഇസ്രായേല്‍ പൗരന്മാരെ വിട്ടുകിട്ടാനുള്ള സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇസ്രായേല്‍ ആവശ്യം. പാലസ്തീന് അനുകൂലമായ പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടിരുന്നു.യുകെയും സ്വിറ്റ്സര്‍ലന്‍ഡും വിട്ടുനിന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് പലസ്തീന് സമ്പൂര്‍ണ അംഗത്വം നല്‍കാനുള്ള നീക്കങ്ങളില്‍ മാള്‍ട്ട സ്പെയിന്‍, സ്ലോവേനിയഎന്നീ രാജ്യങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നത്.ഏപ്രില്‍ മാസത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ താല്‍ക്കാലിക അധ്യക്ഷ സ്ഥാനം രണ്ടാം വട്ടവും ഏറ്റെടുത്ത മാള്‍ട്ടയെ ഇക്കാര്യത്തില്‍ കൂടെ നിര്‍ത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.