കേരളം

കേരള ബജറ്റ് 2022: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.:

ബജറ്റിന്‍റെ ലക്ഷ്യം നവകേരളം.അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കും.പുതിയ സ്ലാബ് വരും. ഭൂനികുതിയും ന്യായവിലയും കൂട്ടി 80 കോടി അധിക വരുമാനം ലക്ഷ്യം.


തിരുവനന്തപുരം: അം​ഗനവാടി മെനുവില്‍ (Anganawadi Menu) പാലും മുട്ടയും ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബാല​ഗോപാല്‍.
കേരളത്തിലെ കുട്ടികളുടെ പോഷകാഹാ​ര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി അം​ഗനവാടി മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി 61.5 കോടി രൂ നീക്കിവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കെ ബജറ്റില്‍ വമ്ബന്‍ പ്രഖ്യാപനങ്ങള്‍ക്കുളള സാധ്യത കുറവാണ്. വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ചേക്കും. സേവനങ്ങള്‍ക്കുള്ള ഫീസുകളും കൂടും. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്നാണ് അവതരത്തിന് മുമ്ബ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാല്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്.

കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍

ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ – 2 കോടി

വിലക്കയറ്റം നേരിടാന്‍ – 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി

സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് – 200 കോടി

സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍

തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് – 150 കോടി

140 മണ്ഡലത്തിലും സ്കില്‍ പാര്‍ക്കുകള്‍ – 350 കോടി

മൈക്രോ ബയോ കേന്ദ്രങ്ങള്‍ – 5 കോടി

ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി

ഐടി ഇടനാഴികളില്‍ 5 G ലീഡര്‍ഷിപ്പ് പാക്കേജ്

ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍

കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് – 1000 കോടി

വര്‍ക്ക് നിയര്‍ ഹോം പദ്ധതി – 50 കോടി
നാല് സയന്‍സ് പാര്‍ക്കുകള്‍ – 1000 കോടി

ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി

മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി

അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ – 175 കോടി
പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി

റബ്ബര്‍ സബ്സിഡി – 500 കോടി

2050 ഓടെ കാര്‍ ബന്‍ ബഹിര്‍ഗമനം ഇല്ലാതാക്കും

ഫെറി ബോട്ടുകള്‍ സോളാറാക്കും

വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍

വായ്പയ്ക്ക് പലിശ ഇളവ്

ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ – 10 കോടി

ശുചിത്വ സാഗരം പദ്ധതി – 10 കോടി

പരിസ്ഥിതി ബജറ്റ് 2023 മുതല്‍

നെല്‍കൃഷി വികസനം – 76 കോടി

നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ

തിര സംരക്ഷണം – 100 കോടി

മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ – 25 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ – 140 കോടി

ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ – 33 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ – 30 കോടി

ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും

ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം

ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍

സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍

ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് – 23 കോടി

കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് – 1000 കോടി

പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് – 92കോടി അനുവദിച്ചു

പുതിയ 6 ബൈപ്പാസുകള്‍ക്ക് – 200 കോടി

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button