കേരളം
പാലക്കാട് തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് : തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. സ്‌കൂൾ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. കരിമ്പ സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് മരിച്ചത്. കൂടുതൽ കുട്ടികൾ ലോറിക്കടിയിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.