അന്തർദേശീയം

പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം

ബലൂചിസ്ഥാൻ : പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം. സ്‌ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ജാഫർ എക്‌സ്പ്രസ് എത്തുന്നതിനിടയിലാണ് പ്ലാറ്റ്‌ഫോമിൽ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടനം നടക്കുന്ന സമയത് ചമനിലേക്ക് പോകുവാനുള്ള ചമൻ പാസഞ്ചറും പെഷവാറിലേക്ക് പോക്കുന്ന ജാഫർ എക്സ്പ്രസും സ്റ്റേഷനിലുണ്ടായിരുന്നത്.

ജാഫർ എക്‌സ്‌പ്രസിൽ കയറാൻ നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് പോലീസും സുരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button