മാൾട്ടയുടെ ആദായനികുതി കുടിശിക 1 ബില്യൺ യൂറോയിലധികമെന്ന് പാർലമെന്റ് രേഖകൾ
1 ബില്യൺ യൂറോയിലധികം ആദായനികുതിയാണ് കുടിശിക ഇനത്തിൽ സർക്കാരിന് ലഭിക്കാനുള്ളതെന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അതിൻ്റെ ഏകദേശം 900 മില്യൺ യൂറോ കിട്ടാക്കടമെന്ന നിലയിൽ സർക്കാർ കണക്കുകൂട്ടുന്നുവെന്നും രേഖകളിലുണ്ട്.
കഴിഞ്ഞ വർഷം അവസാനത്തോടെ 1,079,346,907 യൂറോ മൊത്ത ആദായ നികുതി കുടിശ്ശിക ഇനത്തിൽ സർക്കാരിന് നൽകാനുണ്ടെന്ന് ധനമന്ത്രി ക്ലൈഡ് കരുവാന പറഞ്ഞു. ആ തുകയിൽ, 885,605,819 യൂറോയാണ് ശേഖരിക്കാനാകാത്തതായി കണക്കാക്കുന്നത്. ഈ പണത്തിൻ്റെ 60 ശതമാനവും കമ്പനികൾ നൽകാനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്,” കരുവാന പറഞ്ഞു.
മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ഗവൺമെൻ്റിന് 4.8 ബില്യൺ യൂറോ കുടിശ്ശികയുണ്ട്.പിഎൻ എംപി ആൽബർട്ട് ബുട്ടിഗീഗിൻ്റെ രണ്ട് പാർലമെൻ്ററി ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കരുവാന.
2022-ൽ നാഷണൽ ഓഡിറ്റ് ഓഫീസ് 925 മില്യൺ യൂറോ ആദായനികുതി നൽകാനുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതിൽ 166 മില്യൺ യൂറോ മാത്രമേ പിരിച്ചെടുക്കാനാകൂ, ആ വർഷം ആദ്യം നടന്ന പാർലമെൻ്ററി പ്രസംഗത്തിൽ പിരിച്ചെടുക്കാത്ത നികുതികൾ 5 ബില്യൺ യൂറോയിൽ എത്തുമെന്ന് കരുവാന തന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 500 മില്യൺ യൂറോ അധിക നികുതി സമാഹരണം നടത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 200 മില്യൺ യൂറോ കൂടി സമാഹരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.