അന്തർദേശീയം

ഓസ്കർ 2026 : ജെസി ബക്ലി മികച്ച നടി; മൈക്കിൾ ബി ജോർദൻ മികച്ച നടൻ

ലൊസാഞ്ചലസ് : മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി ജെസി ബക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയത്. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി വൺ ആഫ്റ്റർ അനദർ ഓസ്കറിൽ തിളങ്ങി. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ്റിയെട്ടാം ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് പുരസ്കാരം വിതരണം സംഘടിപ്പിച്ചിരുന്നത്.

സിന്നേഴ്സിലൂടെ ഓട്ടം ഡ്യൂറൾഡ് അർക്കപ്പോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി. ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഓട്ടം. മികച്ച തിരക്കഥ ഉൾപ്പെടെ നാലു പുരസ്കാരങ്ങൾ ആണ് സിന്നേഴ്സ് നേടിയിരിക്കുന്നത്.

. മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് പുരസ്കാരങ്ങൾ          സ്വന്തമാക്കി വൺ ആഫ്റ്റർ അനദർ

. മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം കെ പോപ് ഡീമൺ ഹണ്ടേഴ്സിന്.

. മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള പുരസ്കാരം നോർവേ ചിത്രം സെന്‍റിമെന്‍റൽ വാല്യുവിന്.

. മികച്ച സഹനടനുള്ള പുരസ്കാരം നേടി ഷോൺ പെൻ. എന്നാൽ ഷോൺ പുരസ്കാരം സ്വീകരിക്കാനായെത്തിയില്ല.

. മികച്ച സഹനടി- എയ്മി മാഡിഗൻ (വൈപ്പിൻസ്)

. മികച്ച വിഷ്വൽ എഫക്റ്റ് പുരസ്കാരം -അവതാർ ഫയർ ആൻഡ് ആഷിന്.

. ശബ്ദസന്നിവേശത്തിനുള്ള പുരസ്കാരം നേടി എഫ് വൺ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button