മാൾട്ടാ വാർത്തകൾ
ബിർഗുവിൽ ഇന്നലെ നടന്ന വെടിവപ്പിൽ ഒരു മരണം; അക്രമി അറസ്റ്റിൽ

ബിർഗുവിൽ ഇന്നലെ നടന്ന വെടിവപ്പിൽ ഒരു മരണം, അക്രമി അറസ്റ്റിൽ. 33 വയസ്സുള്ള കൈൽ മിഫ്സുദ് എന്ന കോസ്പിക്വുവ നിവാസിയാണ് മരിച്ചത്ത്. ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് വെടിയേറ്റയാൾ ആശുപത്രിയിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ട്രിഖ് ഇൽ-കൽബ് താ’ ജീസുവിൽ നടന്ന തർക്കത്തെ തുടർന്ന് ഇന്നലെ (ഞായറാഴ്ച) ഉച്ചയ്ക്ക് 1 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്ത്. 33 വയസ്സുള്ള കോസ്പിക്വുവ നിവാസിയായ കൈൽ മിഫ്സുദിനെ തർക്കത്തെ 70 വയസ്സുള്ള ബിർഗു നിവാസി വെടിവച്ചത്തെന്നും വെടിവച്ച 70 വയസ്സുള്ള ബിർഗു നിവാസിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വക്താവ് ബ്രാൻഡൻ പിസാനി പറഞ്ഞു. മോണിക്ക ബോർഗ് ഗാലിയയാണ് വെടിവയ്പ്പിനെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തുന്നത്ത്.