കേരളം

കേൾക്കുന്നില്ല…കേൾക്കുന്നില്ല..കേരളത്തിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ

കേരളത്തിലെ യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്തെ ഇ.എൻ.ടി ഡോക്ടർമാർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പിലാണ് 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ടെന്ന കണ്ടെത്തൽ. ഇവരിൽ ഏറെയും ഏറെയും 60 വയസ്സിനു താഴെയുള്ളവരാണ്. പ്രധാന വില്ലനാകട്ടെ യുവാക്കളിൽ ട്രെൻഡിങ് ആയ ഹെഡ് സെറ്റ് ഉപയോഗവും.

ഹെഡ് സെറ്റിന്റെ ശബ്ദം 60 % ൽ പരിമിതപ്പെടുത്തണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യൻ സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ശബ്ദത്തിന്റെ പരിധി വീണ്ടും കുറയുന്നുണ്ട്. 50 ശതമാനം.കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്.

ഹെ‍ഡ‍്സെറ്റ് ഉപയോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു കേടുപാടു സംഭവിക്കും. ഇങ്ങനെ നഷ്ടമാകുന്ന കേൾവിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല. സംസ്ഥാനത്തു കേൾവിക്കുറവ് ഉള്ളവരിൽ 80% പേരും അതു തിരിച്ചറിയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button