സ്പോർട്സ്
ഭാരേദ്വഹനത്തിൽ മെഡലില്ല; മീരഭായ് ചാനു നാലാം സ്ഥാനത്ത്

പാരിസ് : ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരേദ്വഹനത്തിൽ മീരഭായ് ചാനുവിന് മെഡലില്ല. ആകെ 199 കിലോഗ്രം ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.
93 കിലോഗ്രാം ഉയർത്തിയ റൊമാനിയൻ താരം കാംബൈ വലെന്റിന ഒന്നാമതും 89 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹൗ സിഹുയി രണ്ടാം സ്ഥാനത്തുമാണ്.
ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ്ക്ക് ആദ്യ ശ്രമത്തിൽ 111 കിലോഗ്രാം ഉയർത്താനായില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മിരഭായ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അവസാന ശ്രമം 114 കിലോഗ്രാം പരാജയപ്പെട്ടതോടെ മിരഭായ് നാലാമത് ഫിനിഷ് ചെയ്യുകയായിരുന്നു