കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81040 രൂപയും ഗ്രാമിന് 10130 രൂപയുമാണ് വില. കഴിഞ്ഞ ദിവസമാണ് വില 160 രൂപ ഉയർന്ന് 81000 കടന്നത്. ഈ മാസം 10 ദിവസം കൊണ്ട് മാത്രം സ്വർണവിലയിൽ കൂടിയത് 3400 രൂപയാണ്.
18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 8315 രൂപയിലാണ് വ്യാപാരം. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 133 രൂപയിലാണ് കച്ചവടം.