Uncategorized
തൊണ്ണൂറ്റിരണ്ടുകാരനായ കാമറൂൺ പ്രസിഡന്റ് എട്ടാംതവണയും മത്സരത്തിനൊരുങ്ങുന്നു

നെയ്‍റോബി : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന റെക്കോഡിനുടമയായ കാമറൂൺ പ്രസിഡന്റ് പോൾ ബിയ എട്ടാംതവണയും മത്സരത്തിനൊരുങ്ങുന്നു.
92കാരനായ ബിയ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഒക്‌ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 1982ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർച്ചയായി ഏഴുതവണയായി 43 വർഷം പ്രസിഡന്റായി തുടരുന്നു.