അന്തർദേശീയം
ബൈ 2024…; പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലന്‍ഡും
ഓക് ലന്‍ഡ് : 2024ന് ബൈ പറഞ്ഞ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും 2025നെ വരവേറ്റത്.
ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചും മറ്റുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. 2025നെ വരവേല്‍ക്കാന്‍ ജനം മുഴുവന്‍ തെരുവുകളില്‍ തടിച്ചുകൂടി.