ബോർമ്ലയിലെ ട്രിക്കിറ്റ്-8 ടാ’ ഡിസെംബ്രുവിൽ 334 കാറുകൾ ഉൾക്കൊള്ളാവുന്ന പുതിയ പാർക്കിങ് സംവിധാനം വരുന്നു

ബോർമ്ലയിലെ ട്രിക്കിറ്റ്-8 ടാ’ ഡിസെംബ്രുവിൽ പുതിയ കാർ പാർക്കിങ് സംവിധാനം വരുന്നു. നിലവിലുള്ള കാർ പാർക്കിനും സ്കൂൾ കളിസ്ഥലത്തിനും കീഴിൽ 334 കാറുകൾ പാർക്ക് ചെയ്യാവുന്ന ആറ് നിലകളുള്ള ഭൂഗർഭ കാർ പാർക്ക് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ സെപ്റ്റംബർ 12 ന് പ്ലാനിംഗ് അതോറിറ്റി തീരുമാനമെടുക്കും.
ഇൻഫ്രാസ്ട്രക്ചർ മാൾട്ട സമർപ്പിച്ച പദ്ധതിയിൽ, ഏറ്റവും താഴ്ന്ന പാർക്കിംഗ് ലെവലിൽ നിന്ന് സാറ്റ് ഇർ-റിസ്കിലെ മറീനയിലേക്കുള്ള തുരങ്കവും കാർ പാർക്കിന് താഴെ ഒരു ജലസംഭരണി നിർമാണവും ഉൾപ്പെടുന്നുണ്ട് . പ്രദേശത്തെ പാർക്കിംഗ് പ്രശ്നം ലഘൂകരിക്കുക, മറീനയിലേക്കുള്ള കാൽനടയാത്രക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക, സമീപത്തുള്ള വാലറ്റ ഫെറി ടെർമിനലിലേക്കുള്ള പ്രവേശനം സുഗമമാക്കുക എന്നിവയാണ് ലക്ഷ്യം. നിലവിൽ 40 കാറുകൾക്ക് പാർക്കിംഗ് സ്ഥലമായി ഉപയോഗിക്കുന്ന സ്ട്രീറ്റ് ലെവൽ ഏരിയയുടെ ഒരു ഭാഗം സ്വതന്ത്രമാക്കും, അങ്ങനെ സിന്തറ്റിക് ടർഫിൽ പൂർത്തിയാക്കി സുരക്ഷാ വേലി കൊണ്ട് ചുറ്റുന്ന സ്കൂൾ ഗ്രൗണ്ട് വികസിപ്പിക്കും . ഇതോടെ ഏകദേശം 1,986 ചതുരശ്ര മീറ്ററിൽ കാർ പാർക്ക് വിസ്തീർണ്ണം നിലനിർത്താനും പാർക്കിഗ് ഏകദേശം ഒമ്പത് മടങ്ങ് വർദ്ധിപ്പിക്കാനും കഴിയും.