മാൾട്ടാ വാർത്തകൾ
സ്ലീമയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു

സ്ലീമയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു. ആസ്ട്ര ഹോട്ടലിന് പകരമായി, 15 നിലകളുള്ള, 138 മുറികളുള്ള, ഒരു പഞ്ചനക്ഷത്ര ഹോട്ടലിനാണ് (PA/07209/23) കഴിഞ്ഞ ആഴ്ച പ്ലാനിംഗ് അതോറിറ്റി അംഗീകാരം നൽകിയത് . പ്രെലുന ഹോട്ടലിന്റെ ഉടമകളുടേതാണ് പുതിയ സംരംഭം.
മിൽനർ സ്ട്രീറ്റിനും എൽ. ഗ്രഹാം സ്ട്രീറ്റിനും ടവർ സ്ട്രീറ്റിനും ഇടയിലുള്ള ഒരു കോർണറിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
13 നിലകളിലായി വ്യാപിച്ചുകിടക്കുന്ന 138 മുറികൾ, രണ്ട് ലെവൽ ഭൂഗർഭ കാർ പാർക്ക്, തറനിരപ്പിന് താഴെയും നിലത്തും, ഒന്നാം നിലയിലും മേൽക്കൂരയിലും ബാറും റെസ്റ്റോറന്റുകളും, മേൽക്കൂരയിലെ ഒരു പൂളും ഉൾപ്പെടും. ഒരു ഫോർ-സ്റ്റാർ ഹോട്ടലിന് മുമ്പ് അംഗീകരിച്ച പെർമിറ്റിനപ്പുറമായി 42 മുറികൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് പദ്ധതി വരുന്നത്.