ദേശീയം
പുതിയ ക്രിമിനൽ നിയമം ; പ്രതിഷേധവുമായി ഡിഎംകെ
ചെന്നൈ : പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നിയമ വിഭാഗം സംസ്ഥാനത്തുടനീളം കോടതികളിൽ പ്രതിഷേധം നടത്തും.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയംവാസ് എന്നിവയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.
ജൂലൈ അഞ്ചിന് പ്രതിഷേധവും ആറിന് ചെന്നൈയിലെ രാജരത്ന സ്റ്റേഡിയത്തിന് സമീപം ഡിഎംകെയുടെ നിയമ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തും.