മാൾട്ടാ വാർത്തകൾ
ബിർകിർകര അപകടം : കൊല്ലപ്പെട്ടത് ഫുഡ് കൊറിയറായി ജോലിചെയ്യുന്ന നേപ്പാൾ സ്വദേശി

ബിർകിർകരയിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് 42 വയസ്സുള്ള നേപ്പാൾ സ്വദേശി ഖിം ബഹാദൂർ പുൻ എന്ന് പോലീസ്.ഫുഡ് കൊറിയറായി ജോലി ചെയ്തിരുന്ന പുൻ ഓടിച്ച ബൈക്കിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവരായ പതിനേഴുകാരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.മൂന്ന് കുട്ടികളുടെ പിതാവായ പുൻ മൂന്ന് വർഷം മുമ്പ് മാൾട്ടയിലേക്ക് എത്തിയത്. ഈ വർഷം മാൾട്ടയിലെ റോഡുകളിൽ മരിച്ച 18-ാമത്തെ വ്യക്തിയാണ് അദ്ദേഹം.പുന്റെ മരണവാർത്ത തങ്ങളെ ഞെട്ടിച്ചുവെന്ന് നോൺ-റസിഡന്റ് നേപ്പാളി അസോസിയേഷൻ (NRNA) ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, പറഞ്ഞു.മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി സംഘടന ഒരു ഫണ്ട് ശേഖരണം നടത്തുന്നുണ്ടെന്ന് എൻആർഎൻഎ പ്രസിഡന്റ് റെംസ് ഖനാൽ പറഞ്ഞു. രാത്രി 8 മണിയോടെ €5,328 സമാഹരിച്ചു.