കേരളം

ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ‘കർമ്മവേഴ്‌സ് 2K26’ ഫെബ്രുവരി 5 മുതൽ

തൃശൂർ : ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി നെഹ്റു സ്കൂൾ ഓഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ദേശിയ മാനേജ്മെന്റ് ഫെസ്റ്റ് – ” കർമവേഴ്സ് 2026″ ഫെബ്രുവരി അഞ്ചിന് തുടങ്ങുംനെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ൻഡ് റിസേർച് സെന്റർ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന കർമവേഴ്സ് 2026 ഈ മാസം ഏഴിനാണ് സമാപിക്കുക. വിവിധ യൂണിനവഴ്സിറ്റികളുടെ കീഴിലുള്ള 50-ൽ പരം കോളേജുകളിൽ നിന്നായി 700-ൽ അധികം വിദ്യാർത്ഥികൾ 15 മത്സരയിനങ്ങളിൽ മാറ്റുരയ്കക്കും. മത്സരാർത്ഥികൾക്ക് ഏകദേശം രണ്ടര ലക്ഷം രൂപയോളം ക്യാഷ് പ്രൈസസ് നേടാൻ ഉള്ള അവസരം ഒരുക്കിയിട്ടുണ്ട്..

സംഗീതജ്ഞയും പരിമിതികളെ അതിജീവിച്ച് കാലുകൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ചിത്രകാരിയും വയലിനിസ്റ്റുമായ എസ്. കണ്മണി ദേശിയ മാനേജ്മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യ – മൗറീഷ്യസ് ഓണററി ട്രേഡ് കമ്മീഷണറും നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ & മാനെജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും. നെഹ്‌റു ഗ്രൂപ്പ് സെക്രട്ടറി ആൻഡ് സിഇഒ ഡോ. പി. കൃഷ്ണകുമാർ, റിസർച്ച് ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ പ്രൊഫ .ഡോ . ആർ . ഗൗരി , നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . അനൂപ്. കെ ജെ, മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ . ഡോ. കൃഷ്ണകുമാർ ടി പി, കോഓർഡിനേറ്റർ അലക്സ് കുരുവിള, വിദ്യാർത്ഥി കോഓർഡിനേറ്റർമാരായ കിഷോർ രാജ് , കുമാരി. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിക്കും.

സാമൂഹിക സംരംഭകയും പ്യുവർ ലിവിംഗ് സ്ഥാപകയുമായ ലക്ഷ്മി മേനോൻ, ബയോടെക്നോളജി മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞയും മുൻനിര സ്റ്റാർട്ടപ്പായ ഒമിക്സ്ജെൻ ലൈഫ് സയൻസസിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബീന പി.എസ്., മാധ്യമരംഗത്തെ പ്രമുഖ സംരംഭകയും ചാനൽ അയാം സ്ഥാപകയും സി.ഇ.ഒ.യുമായ നിഷ കൃഷ്ണൻ., പാഴായ തേങ്ങാച്ചിരട്ടകളിൽ നിന്നും മനോഹരമായ അടുക്കള ഉപകരണങ്ങളും വീട്ടുസാമഗ്രികളും നിർമ്മിക്കുന്ന ‘തേങ്ങ’ എന്ന പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒ.യുമായ മരിയ കുര്യാക്കോസ്., ഫാഷൻ ഡിസൈനർ, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ഡോ. ആയിഷ റൂബി തുടങ്ങിയവർ ഈ പാനൽ ചർച്ചയിൽ അതിഥികളായി പങ്കെടുക്കും. രണ്ടാം ദിവസമായ ഫെബ്രുവരി 6 ലെ പരിപാടികൾ കുത്താംപുള്ളിയിലെ എ.ആർ. ഹാൻഡ്‌ലൂം മാനേജിംഗ് ഡയറക്ടർ രാജു ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 7 ന് നടക്കുന്ന പൂർവവിദ്യാർഥി സംഗമവും മ്യൂസിക് നൈറ്റും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button