കേരളം

‘ ഈ ഉപതെരഞ്ഞെടുപ്പിലും കള്ളപ്പണം; എല്ലാം ബിജെപി നേതൃത്വത്തിന്റെ അറിവോടെ; ഇത്രയും ആരോപണം വന്നിട്ടും ഇഡി അന്വേഷണം ഇല്ല; സമഗ്ര അന്വേഷണം വേണം’

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഗുരതരമാണെന്നും കോടികളുടെ കള്ളപ്പണം സംസ്ഥാനത്തെ ബിജെപി ഓഫീസുകളിലേക്ക് എത്തിയെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക അവരുടെ രീതിയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

കൊടകര കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഈ കള്ളപ്പണം പണം വരുന്നതിന് മുന്‍പെ വിതരണം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ സംസ്ഥാന നേതൃത്വം ചെയ്തിരുന്നെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലുടനീളം ഇത്തരത്തില്‍ കള്ളപ്പണം വിതരണം ചെയ്തിട്ടുണ്ട്. എല്ലാം വിതരണവും ബിജെപി നേതൃത്വത്തെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാതാണ് ബിജെപി അഖിലേന്ത്യാനേതൃത്വത്തിന്റെയും കേരള നേതൃത്വത്തിന്റെയും രീതി. വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഈ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തേണ്ടത് ഇഡിയാണ്. എന്നാല്‍ ഇഡി അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെതുമാത്രമാണ്. ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി ചെയ്യാന്‍ പോകുന്നത്. കൊടകരക്കേസില്‍ അന്വേഷണം കൃത്യമായി നടത്തി ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്റെ മേല്‍ ഇഡി തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.

ഈ ഉപതെരഞ്ഞെടുപ്പിലും ഈ കള്ളപ്പണം പണം ഉപയോഗിക്കുന്നു. ഇഡിയുടെ അന്വേഷണം ഒരു കാര്യക്ഷമവുമല്ല. ഇഡിയെ രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഇഡി സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button