യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 66,000 റഷ്യൻ സൈനികർ: റിപ്പോർട്ട്

മോസ്കോ: യുക്രൈനുമായുള്ള യുദ്ധത്തിൽ 66,000-ലധികം റഷ്യൻ സൈനികർ മരിച്ചതായി സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ റിപ്പോർട്ട് ചെയ്തു. ബിബിസി റഷ്യൻ സർവീസുമായി ചേർന്നാണ് യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ പട്ടിക മീഡിയസോണ തയ്യാറാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ, കൊല്ലപ്പെട്ട 50,000 റഷ്യക്കാരുടെ പേരുകൾ കണ്ടെത്തിയതായി അവർ അറിയിച്ചിരുന്നു.

ആ​ഗസ്ത് 30 വരെ, യുദ്ധത്തിൽ കൊല്ലപ്പെട്ട 66,471 റഷ്യൻ സൈനികരുടെ പേരുകൾ തങ്ങൾക്കറിയാമെന്ന് മീഡിയസോണയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 4600ലധികം പേരാണ് മരണപ്പെട്ടത്. എന്നാൽ പല സൈനികരുടെയും മരണങ്ങൾ പരസ്യമാക്കാത്തതിനാൽ ഇത് കൃത്യമായ കണക്കല്ലെന്ന് അവർ കൂട്ടിച്ചേർത്തു.

കുർസ്ക് മേഖലയിലെ യുക്രെയ്നിൻ്റെ ആക്രമണവുമായി പുതിയ മരണസംഖ്യകൾക്ക് ബന്ധമില്ലെന്ന് മീഡിയസോണയിലെ പത്രപ്രവർത്തക അനസ്താസിയ അലക്‌സെയേവ പറഞ്ഞു. നിർ‌ബന്ധിത സൈനികസേവനത്തിൽ ഏർപ്പെട്ട 172 സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തി. ഇതിൽ ഏറ്റവും ഉയർന്ന കണക്കുകൾ ആദ്യ മാസങ്ങളിലാണ്. എന്നാൽ ഇവർക്ക് പ്രൊഫഷണൽ സൈനിക കരാറുകളിൽ ഒപ്പിടാമെന്നതിനാൽ ഈ കണക്കുകൾ കൃത്യമല്ലെന്ന് മീഡിയസോണ എഡിറ്റർ വ്യക്തമാക്കി.

യുക്രെയ്നിൽ ഏകദേശം 700,000 റഷ്യൻ സൈനികർ യുദ്ധം ചെയ്യുന്നുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ജൂണിൽ പറഞ്ഞിരുന്നു. യുദ്ധത്തിൻ്റെ ആദ്യ രണ്ട് വർഷത്തിനുള്ളിൽ 31,000 യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടതായി ഫെബ്രുവരിയിൽ യുക്രൈനിയൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button