ഗോസോ ഫെറിയിൽ കഴിഞ്ഞ ആഴ്ചയിൽ യാത്ര ചെയ്തത് 164,000-ത്തിലധികം യാത്രക്കാർ
ഗോസോ ചാനലും ഫാസ്റ്റ്ഫെറി സേവനങ്ങളും ഉപയോഗിച്ച് കഴിഞ്ഞയാഴ്ച 164,000ത്തിലധികം ആളുകള്‍ മാള്‍ട്ടയ്ക്കും ഗോസോയ്ക്കും ഇടയില്‍ യാത്ര ചെയ്തതായി ഗോസോ മന്ത്രാലയം.സാന്താ മരിജ ആഴ്ചയിലൂടെ രാജ്യം കടന്നു
പോയതാണ് യാത്രികരുടെ എണ്ണം വര്‍ധിപ്പിച്ചത്. മാള്‍ട്ടീസ് ദ്വീപുകള്‍ക്കിടയിലുള്ള 700 യാത്രകളില്‍ ഏകദേശം 47,000 വാഹനങ്ങളാണ് ഗോസോ ചാനല്‍ സര്‍വീസ് വഹിച്ചത്.
ഓഗസ്റ്റ് 12നും 18നും ഇടയില്‍, ചിർക്കാവക്കും എംജാറിനും ഇടയില്‍ ഫെറി സര്‍വീസ് നടത്തുന്ന ഗോസോ ചാനല്‍ ഏകദേശം 136,000 യാത്രക്കാരാണ് സഞ്ചരിച്ചത് . വാലേറ്റക്കും എംജാറിനും ഇടയിലുള്ള ഫാസ്റ്റ് ഫെറി സർവീസിൽ 29,000 യാത്രക്കാരും സഞ്ചരിച്ചു. ഗോസോയിലെ വിനോദസഞ്ചാരത്തിനുള്ള മികച്ച ആഴ്ചയായ സാന്താ മരിയ കാലഘട്ടത്തെ ഡിമാന്‍ഡ് നേരിടാന്‍ ചിർക്കാവ ക്രോസിംഗുകളില്‍ അധിക ഷെഡ്യൂള്‍ ചെയ്യാത്ത ക്രോസിംഗുകള്‍ ചേര്‍ത്തതായി ഗോസോ മന്ത്രാലയം അറിയിച്ചു. ഗോസോ ഹൈസ്പീഡ് സര്‍വീസ്, ഗോസോയ്ക്കും രാജ്യത്തിന്റെ തലസ്ഥാനത്തിനും
ഇടയില്‍ 220 യാത്രകള്‍ രജിസ്റ്റര്‍ ചെയ്തു.
മാള്‍ട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാലുകളിൽ അസംപ്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാന്താ മരിജ. രാജ്യത്തുടനീളമുള്ള ഏഴ് പ്രദേശങ്ങളില്‍ ഇത് വിപുലമായി ആഘോഷിക്കപ്പെടുന്നുണ്ട് . പെരുന്നാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 15 ന് ചരിത്രപരമായ പ്രാധാന്യമുണ്ട്, രണ്ടാം ലോകമഹായുദ്ധസമയത്ത് 1942ല്‍ സഖ്യകക്ഷി കപ്പലുകളുടെ ഒരു സംഘം ആക്‌സിസ് ഉപരോധം തകര്‍ത്ത് വല്ലെറ്റയുടെ ഗ്രാന്‍ഡ് ഹാര്‍ബറിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച ദിവസം അടയാളപ്പെടുത്തുന്നുന്നതാണ് ഈ ദിനം. പരമ്പരാഗതമായി തന്നെ നിരവധി മാള്‍ട്ടീസ് വിക്ടോറിയയിലെ ആഘോഷങ്ങള്‍ക്കായി ഗോസോയിലേക്ക് യാത്ര ചെയ്ത് വാരം മുഴുവനോ വാരാന്ത്യമോ അവിടെ ചെലവഴിക്കുന്ന പതിവുണ്ട് .