അന്തർദേശീയംസ്പോർട്സ്

വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിഥാലി രാജ് കളി മതിയാക്കി


വനിത ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസ താരം മിഥാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ലേഡി ടെണ്ടുല്‍കര്‍ എന്ന വിശേഷണമുള്ള മിഥാലി വനിത ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും ഏറ്റവും കൂടുതല്‍ കാലം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചയാളുമാണ്.
ഏകദിനത്തില്‍ 7805 റണ്‍സാണ് താരം അടിച്ചെടുത്തത്. വനിത ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് 39കാരി പരിഗണിക്കപ്പെടുന്നത്.

150 ഏകദിനങ്ങളില്‍ രാജ്യത്തെ നയിച്ച മിഥാലിയുടെ പേരിലാണ് ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിത താരം എന്ന റെക്കോഡ്. 1999 ജൂണ്‍ 26നാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 232 ഏകദിനങ്ങളിലും 12 ടെസ്റ്റുകളിലും 89 ട്വന്റി 20കളിലും അവര്‍ ഇന്ത്യക്കായി കളത്തിലിറങ്ങി.

“വര്‍ഷങ്ങളായുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെ അനുഗ്രഹത്തോടും പിന്തുണയോടും കൂടി ഞാന്‍ എന്റെ രണ്ടാം ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നു” വിരമിക്കല്‍ അറിയിച്ചുള്ള ട്വീറ്റില്‍ മിഥാലി ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button