ഗംഗാവാലിയില്‍ നിന്ന് കണ്ടെത്തിയത് അർജുൻ്റെ വാഹനഭാഗങ്ങളല്ല : ലോറിയുടമ മനാഫ്
ഷിരൂരില്‍ നിന്ന് കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലിനിടയില്‍ ഗംഗാവാലി പുഴയുടെ അടിതട്ടില്‍ നിന്ന് കണ്ടെത്തിയ വാഹനഭാഗങ്ങൾ അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. കണ്ടെടുത്ത ടയര്‍ പഴയ ഒരു ലോറിയുടേതാണെന്നും സ്റ്റീയറിങ് അടങ്ങിയ പ്ലാറ്റ് ഫോം ഭാരത് ബെൻസിന്റെതല്ലെന്നും ഏത് വണ്ടിയുടേതാണ് എന്ന് തിരിച്ചറിയാൻ ആയിട്ടില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ ലോറിയുടെ താഴെയുള്ള നിറം കറുപ്പാണെന്നാണ് മനാഫ് പറയുന്നത്. ‘നമ്മുടെ ലോറിയുടേതല്ല, വേറെതോ ലോറിയുടെ ടയറാണ്. ഇത് ഞങ്ങടേതല്ല, ഇത് പഴയവണ്ടിയാണ്. ബ്ലാക്ക് കളറാണ് ഞങ്ങളുടേത്. ഏത് ലോറിയാണെങ്കിലും പഴയ ലോറിയുടേതാണ്, ഉറപ്പാണ്.’, മനാാഫ് പറഞ്ഞു.ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം. പരിശോധയില്‍ ഈശ്വര്മാല്പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങളാണ് പുറത്തെത്തിച്ചത്. പരിശോധനയില്‍ രണ്ടു ടയറുകളാണ് ലഭിച്ചത്. ഒന്നിൻ്റേത് നടുവില്‍ ആക്സില്‍ കാണാം. ചുവന്ന നിറത്തിലുള്ളതാണ്. ലഭിച്ച ടയറിന്റെ നിറം ഓറഞ്ച് കളറാണെന്നും മനാഫ് വ്യക്തമാക്കി.