അന്തർദേശീയം
യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നു പിൻമാറാൻ അർജന്റീനയും
![](https://yuvadharanews.com/wp-content/uploads/2025/02/argentina-leaves-world-health-organization-780x470.jpg)
ബ്യൂനസ് ഐറിസ് : യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നു പിൻമാറാൻ അർജന്റീനയും. ഇന്നലെ ഇതു സംബന്ധിച്ച നടപടികൾ തുടങ്ങാൻ അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ നിർദേശിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം പുറത്തിറക്കിയ ഉത്തരവ് ലോകാരോഗ്യ സംഘടനയിൽനിന്നു മാറുന്നതു സംബന്ധിച്ചായിരുന്നു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണു മിലൈ.