മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ കശാപ്പു ശാലയിലെ മാംസങ്ങൾക്ക് ഇനി ഹലാൽ സർട്ടിഫിക്കറ്റ് നൽകും : കൃഷി മന്ത്രാലയം

മാൾട്ടയിലെ കശാപ്പുശാലയിൽ നിന്ന് വരുന്ന ചില മാംസങ്ങൾക്ക് ഇനി ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു. വേൾഡ് ഇസ്ലാമിക് സൊസൈറ്റി മാൾട്ടയിലെ കശാപ്പുശാലയ്ക്ക് ഗോമാംസം, ആട്ടിറച്ചി, ആട് മാംസം എന്നിവയ്ക്ക് ഔദ്യോഗിക ഹലാൽ സർട്ടിഫിക്കേഷൻ നൽകിയതായി കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.മാംസം ഹലാൽ ആയി കണക്കാക്കണമെങ്കിൽ, മൃഗങ്ങളെ ഒരു പ്രത്യേക രീതിയിൽ അറുക്കേണ്ടതുണ്ട്. ഈ മാറ്റം കൊണ്ട് അർത്ഥമാക്കുന്നത് അബ്ബേറ്ററിൽ നിന്നുള്ള എല്ലാ കശാപ്പുകളും ഈ രീതിയിലാകുമെന്നല്ല, മറിച്ച് ഡിമാന്ഡിന് അനുസരിച്ച് മാത്രമാകും. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ളതിനാൽ ഈ ഇറച്ചിക്ക് മാൾട്ടക്ക് പുറമെ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും പുതിയ വിപണികൾ കണ്ടെത്താനാകുമെന്ന് കൃഷി മന്ത്രി ആന്റൺ റെഫലോ പറഞ്ഞു.