കേരളം

സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം ആ​റാ​ക്കും : മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സ്‌​കൂ​ൾ പ്ര​വേ​ശ​ന പ്രാ​യം കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​യാ​സാ​ണെ​ന്നും 2026-27 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ ഇ​ത് ആ​റു വ​യ​സാ​ക്കി മാ​റ്റാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കു​ട്ടി​ക​ൾ സ​ജ​മാ​കു​ന്ന​ത് ആ​റു വ​യ​സി​നു​ശേ​ഷ​മാ​ണെ​ന്നാ​ണ് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും മ​റ്റും നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് വി​ദ്യാ​ഭ്യ​സ​പ​ര​മാ​യി വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ​ല്ലാം ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന പ്രാ​യം ആ​റു വ​യ​സോ അ​തി​ന് മു​ക​ളി​ലോ ആ​ക്കു​ന്ന​ത്.

പ​ക്ഷേ കേ​ര​ളീ​യ സ​മൂ​ഹം എ​ത്ര​യോ കാ​ല​ങ്ങ​ളാ​യി കു​ട്ടി​ക​ളെ അ​ഞ്ചു വ​യ​സി​ലാ​ണ് ഒ​ന്നാം ക്ലാ​സ്സി​ൽ ചേ​ർ​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും വ​ലി​യൊ​രു വി​ഭാ​ഗം കു​ട്ടി​ക​ളെ ആ​റാം വ​യ​സി​ൽ സ്‌​കൂ​ളി​ൽ ചേ​ർ​ക്കു​ന്ന അ​വ​സ്ഥ നി​ല​വി​ലു​ണ്ട്.

ഏ​താ​ണ്ട് 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​ട്ടി​ക​ൾ നി​ല​വി​ൽ ആ​റു വ​യ​സി​ന് ശേ​ഷ​മാ​ണ് സ്‌​കൂ​ളി​ൽ എ​ത്തു​ന്ന​തെ​ന്നും ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button