മാൾട്ടാ വാർത്തകൾ

മാള്‍ട്ടയില്‍ ഇന്ന് ശക്തമായ കാറ്റുണ്ടാകും, യെല്ലോ അലര്‍ട്ട്

മാള്‍ട്ടയില്‍ ഇന്ന് ശക്തമായ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മാള്‍ട്ടയുടെ കടലോരങ്ങളില്‍ കിഴക്ക്-തെക്കു കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള കാറ്റ് സജീവമാകുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 9 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. നാവികര്‍ക്കും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാള്‍ട്ടയില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മേഘാവൃതമായിരിക്കും. UV സൂചിക 7-ലും കൂടിയ താപനില 21°C-യിലും താഴ്ന്നത് 15°C-ലും ആകുമെന്നാണ് പ്രവചനം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button