അസ്‌ബെസ്റ്റോസ് മലിനീകരണം : കൈനറ്റിക് മണൽ കളിപ്പാട്ടങ്ങൾ തിരിച്ചുവിളിച്ച് എംസിസിഎഎ

കൈനറ്റിക് അല്ലെങ്കിൽ അലങ്കാര മണൽ അടങ്ങിയ കളിപ്പാട്ടങ്ങളിലും സമാനമായ ഉൽപ്പന്നങ്ങളിലും അസ്‌ബെസ്റ്റോസ് കണ്ടെത്തിയതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാൾട്ട കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് അതോറിറ്റി (എംസിസിഎഎ).
അസ്‌ബെസ്റ്റോസ് സമ്പർക്കം ദീർഘകാല ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. വളരെ ചെറിയ അളവിൽ പോലും സമ്പർക്കം ഉണ്ടായാൽ ആരോഗ്യ അപകടസാധ്യത ഉണ്ടാകാം.
മാൾട്ടയിലെ വിപണിയിൽ ലഭ്യമായിരുന്ന ഏഴ് ഉൽപ്പന്നങ്ങളിൽ അസ്‌ബെസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് അവ ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അവ താഴെപ്പറയുന്നതാണ്:
1) HTI Toys – Stretcherz Stretch Squad (12 astd)
2) HTI Toys – Stretcherz Slammerz 4 Pack
3) HTI Toys – Stretcherz Stretch Squad Toys Assorted Figures 4 Pack
4) Addo Play Ltd – Out to Impress Sand Art Creations
5) Addo Play Ltd – Out to Impress Creative Candles
6) Addo Play Ltd – Paw Patrol Sand Art Pictures
7) Orb Funkee Sand Toys
ഇവ വാങ്ങിയ ഉപഭോക്താക്കൾ ഉടൻ ഉപയോഗം നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സാൻഡ് ഇപ്പോഴും അതിന്റെ ഒറിജിനൽ പാക്കിംഗിലാണെങ്കിൽ
ഉൽപ്പന്നം കട്ടിയുള്ള പ്ലാസ്റ്റിക് ബാഗിൽ ഇടുക
നന്നായി അടച്ച് സീൽ ചെയ്യുക
സ്പഷ്ടമായി ലേബൽ ചെയ്യുക
വാങ്ങിയ റീട്ടെയിലറിന് തിരികെ നൽകുക
സാൻഡ് ഇതിനകം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പാക്കിംഗിൽ നിന്ന് പുറത്തെടുത്തിട്ടുണ്ടെങ്കിൽ
ഡിസ്‌പോസബിൾ ഗ്ലൗസും മാസ്കും ധരിക്കുക
സാൻഡ്, ഉപയോഗിച്ച ഗ്ലൗസ്, മാസ്ക്, വൃത്തിയാക്കാൻ ഉപയോഗിച്ച തുണികൾ എന്നിവയെല്ലാം രണ്ട് പ്ലാസ്റ്റിക് ബാഗുകളിൽ (ഡബിൾ ബാഗ്) ഇടുക
നന്നായി അടച്ച് ലേബൽ ചെയ്യുക
ഉപയോഗിച്ച ഉപരിതലങ്ങൾ നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കണം, പൊടി ഉയരുന്നത് ഒഴിവാക്കാനാണ് ഇത്. കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകണം.
ഓൺലൈൻ വഴി ലഭിക്കാവുന്ന മറ്റ് ഉൽപ്പന്നങ്ങൾ
പ്രാഥമിക അന്വേഷണങ്ങളിൽ താഴെപ്പറയുന്ന ഉൽപ്പന്നങ്ങൾ മാൾട്ടയിലെ വിപണിയിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ എംസിസിഎഎ ഉപദേശിക്കുന്നു.
1) HTI Toys – Stretcherz Stretch Squad Dinosaur Figures
2) Kadink Decorative Sand 10g – 6 Pack
3) Sax International Pty Ltd – MIKI Sand Art Set
4) CleverPatch – Various Coloured Sand / Glitter Sand / Sand Art Kits
5) Sand Art Activity Kit – crazysales.com.au വഴി വിൽപ്പന
6) Montessori Sand Tray Writing Activity Set
7) Gem’s Wedding Supplies – Coloured Decorative Sand Products
8) Shein Distribution Australia Pty Ltd – Multi-Colour / Multi-Size Ultra-Fine Quartz Sand
9) Toymate – Scoop and Play Ice Cream Sensory Bin / Dino Discovery Sensory Bin
10) Kmart Australia Ltd – Make Your Own Unicorn Sand Ornament
11) HL Toys International – Sensory Activity Sets (PAW Patrol, Bluey, Frozen 2)
12) Kidsplay Crafts – Coloured Sand and Sand Art Party Packs
13) Modern Brands Pty Ltd – Melissa and Doug – Sand Art Bottle
14) Modern Brands – Galt – Mini Makes – Sand Stickers
15) Educational Colours – Rainbow Sand (1.3 kg)
16) Creatistics – Coloured Sand (1 kg)
17) Kadink – Coloured Decorative Sand (1.3 kg)
18) Kadink – Cotton Sensory Sand (700 g)
19) AliExpress – Wooden Qiyi – Work Pad
20) HTI – STRETCHERZ
മാൾട്ടയിലെ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എംസിസിഎഎ തുടർച്ചയായി പരിശോധനകളും മാർക്കറ്റ് നിരീക്ഷണ പ്രവർത്തനങ്ങളും നടത്തുമെന്ന് അറിയിച്ചു.



