ഇസ്രായേൽ സൈനിക വിമാനങ്ങൾ മാൾട്ടീസ് വ്യോമാതിർത്തി ലംഘിച്ചിട്ടില്ല : എംഎടിഎസ്

മാൾട്ടീസ് വ്യോമാതിർത്തിയിൽ ഇസ്രായേൽ സൈനിക വിമാനങ്ങൾ അനുവാദമില്ലാതെ പ്രവേശിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ മാൾട്ട എയർ ട്രാഫിക് സർവീസസ് (MATS) തള്ളി. ഇസ്രായേൽ സൈന്യം മാൾട്ടയുടെ പരമാധികാരം ലംഘിച്ചിട്ടില്ലെന്നാണ് മാട്സ് വിശദീകരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇസ്രായേലിന്റെ നെവാറ്റിം വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട മൂന്ന് C-130 ഹെർക്കുലീസ് വിമാനങ്ങളിൽ ഒന്നാണ് അനധികൃതമായി മാൾട്ടീസ് അതിർത്തിയിലെത്തിയെന്ന് വാർത്ത വന്നത്.
രണ്ട് വിമാനങ്ങൾ സിസിലിയിലെ ഇറ്റാലിയൻ-യുഎസ് വ്യോമതാവളത്തിലും മൂന്നാമത്തെ വിമാനത്തിന്റെ ട്രാക്കിംഗ് ഡാറ്റ “മാൾട്ടയ്ക്ക് സമീപം” അപ്രത്യക്ഷമാകുന്ന തരത്തിലാണെന്നുമാണ് സൈനിക ട്രാക്കിംഗ് വെബ്‌സൈറ്റ് Itamilradar.com റിപ്പോർട്ട് ചെയ്തത് . എന്നാൽ, ഒരു ഇസ്രായേലി C-130 കൂടി സിസിലിയൻ താവളത്തിൽ ഇറങ്ങിയതായി ഇറ്റാലിയൻ പ്രതിരോധ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ഹെർക്കുലീസ് വിമാനങ്ങൾക്കൊപ്പം ഇസ്രായേലിലേക്ക് മടങ്ങിയ രണ്ട് നിരീക്ഷണ വിമാനങ്ങൾ സിസിലി കടലിടുക്കിനെ ചുറ്റി സഞ്ചരിച്ചതായും മാൾട്ടയുടെ ദേശീയ വ്യോമാതിർത്തിയിലേക്ക് കടന്നതായും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഒരു ഘട്ടത്തിലും മാൾട്ടീസ് പരമാധികാരം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് MATS പ്രസ്താവനയിൽ പറഞ്ഞു. എഫ്‌ഐആർ എയർ ട്രാഫിക് മാനേജ്‌മെന്റ് ആവശ്യങ്ങൾക്കായി സ്ഥാപിച്ചതാണെന്നും അവ പരമാധികാര ദേശീയ പ്രദേശത്തിന് തുല്യമല്ല.
“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിമാനങ്ങൾ പോലും മുൻകൂർ അനുമതി തേടാതെ ഒരു എഫ്‌ഐആർ കടത്തുന്നത് സാധാരണവും പൂർണ്ണമായും നിയമപരവുമാണ്,” മാറ്റ്സ് പറഞ്ഞു.