മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ആദ്യ അവേക്ക് ബ്രെയിൻ സർജറി വിജയിപ്പിച്ച് മേറ്റർ ഡീ ആശുപത്രി

അനസ്തേഷ്യയുടെ സഹായമില്ലാതെ ആദ്യ അവേക്ക് ബ്രെയിൻ സർജറി വിജയിപ്പിച്ച് മേറ്റർ ഡീ ആശുപത്രി. മാൾട്ടയിൽ ആദ്യമായാണ് ഇത്തരമൊരു സർജറി നടക്കുന്നത്. അവേക്ക് ക്രാനിയോടോമി എന്നറിയപ്പെടുന്ന സങ്കീർണ്ണമായ നടപടിക്രമം, രോഗി ഉണർന്നിരിക്കുമ്പോൾ തന്നെ മസ്തിഷ്ക മുഴകൾ നീക്കം ചെയ്യുന്ന ഒന്നാണ്. വളരെ വേഗത്തിൽ രോഗമുക്തി പ്രാപ്യമാകുന്ന ഈ രീതി മാൾട്ടയിൽ സാധ്യമായത് പ്രാദേശിക ആരോഗ്യ സംരക്ഷണത്തിന് ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആരോഗ്യമന്ത്രി അബേല അഭിപ്രായപ്പെട്ടു.