ദേശീയം
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു

ന്യൂഡൽഹി : ഐഎൻഎ മാർക്കറ്റിനു സമീപത്തുള്ള ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം. 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു കടയിൽ തീ പടർന്നതിനെ തുടർന്ന് രാത്രി 8.55 ന് ആണ് തീ പടർന്ന് പിടിച്ചത്. ഏകദേശം 24 കടകൾ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച ഉണ്ടായ രണ്ടാമത്തെ തീപിടുത്തമാണിത്. ഷാഹ്ദാരയിലെ ഗാന്ധി നഗറിലെ ഒരു തുണിക്കടയിൽ ഉച്ചയ്ക്ക് 2.05 തീപിടുത്തം ഉണ്ടായി തീ രണ്ട് കടകളിലേക്ക് കൂടി പടർന്നിരുന്നു.