സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ദമാസ്കസ് : സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ നാലുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ദേശീയ പാതയിലുടെ പോവുകയായിരുന്നു ബസിലാണ് സ്ഫോടനമുണ്ടായത്. എണ്ണപാടത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പൂർവ സിറിയയിലെ ദെയർ അസ് സൂർ-അൽ മയാദിൻ ഹൈവേയിലാണ് സർക്കാർ ബസിൽ സ്ഫോടനം ഉണ്ടായത്. നാല് പേർ തത്ക്ഷണം കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സിറിയൻ ഊർജ മന്ത്രാലയത്തിന്റെ ബസാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കത്തി നശിച്ചത്. ദെയർ അസ് സൂറിലെ എണ്ണ കേന്ദ്രത്തിലെ സർക്കാർ ജീവനക്കാർ മാത്രമായിരുന്നു ബസിലുണ്ടായിരുന്നതെന്ന് സിറിയൻ സംസ്ഥാന വാർത്താ ഏജൻസിയായ സന (S A N A) അറിയിച്ചു. ഈ പ്രദേശം സിറിയയുടെ പ്രധാന എണ്ണ കേന്ദ്രമാണ്. ഇവിടുത്തെ തൊഴിലാളികളും സിവിലന്മാരും ഉൾപ്പെടെ പരിക്കേറ്റവരുണ്ടെന്ന് സന പോസ്റ്റിൽ പറഞ്ഞെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
സ്ഫോടനം നടന്ന പ്രദേശത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ഐ എൽ) സജീവമായിരിക്കുന്നതിനാൽ ഈ ആക്രമണത്തിന് അവരുടെ പങ്ക് സംശയിക്കപ്പെടുന്നു. എന്നാൽ ഔദ്യോഗികമായി ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സിറിയൻ സിവിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ആക്രമണങ്ങൾ തുടർച്ചയായി രാജ്യത്ത് നടക്കാറുണ്ട്.