മാൾട്ടാ വാർത്തകൾ
ടാ’ കാലിയിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ

ടാ’ കാലിയിൽ വൻ മയക്കുമരുന്ന് വേട്ട. സാൻ ഇവാൻ സ്വദേശിയായ 28 വയസ്സുകാരൻ അറസ്റ്റിൽ. ഏറെ നാളത്തെ നിരീക്ഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്ത്. വിൽപ്പനയ്ക്കായി പ്രതി കൈവശം വച്ചിരുന്ന ഏകദേശം €10,000 വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുതത്ത്. ടാ’ കാലിയിൽ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്ത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവയാണെന്ന് സംശയിക്കുന്ന വസ്തുക്കളും വാഹനവും പണവും പോലീസ് പിടിച്ചെടുത്തു.