കേരളം

തിരുവനന്തപുരത്ത് കൂട്ടക്കൊല?, ആറുപേരെ വെട്ടിയെന്ന് യുവാവ്, പ്രതി പൊലീസില്‍ കീഴടങ്ങി

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ ക്രൂ​ര കൊ​ല​പാ​ത​കം. ബ​ന്ധു​ക്ക​ളാ​യ ആറ്​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​സ്നാ​ൻ (23) പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

പേ​രു​മ​ല​യി​ൽ മൂ​ന്ന് പേ​രെ​യും ചു​ള്ളാ​ള​ത്ത് ര​ണ്ട് പേ​രെ​യും പാ​ങ്ങോ​ട്ട്‌ ഒ​രാ​ളെ​യും കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് മൊ​ഴി. സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​രി, മാ​താ​വ്, മു​ത്ത​ശ്ശി, പെ​ൺ​സു​ഹൃ​ത്ത്, അ​മ്മാ​വ​ൻ, ഭാ​ര്യ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

അ​ഞ്ചു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പാ​ങ്ങോ​ട്ടു​ള്ള വീ​ട്ടി​ൽ നി​ന്ന് പ്ര​തി​യു​ടെ മു​ത്ത​ശ്ശി സ​ൽ​മാ​ബീ​വി(88)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 13 വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ അ​ഫ്‌​സാ​നെ​യും പെ​ൺ​സു​ഹൃ​ത്ത് ഫ​സാ​ന​യെ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മാ​താ​വ് ഷെ​മി​യെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ല​ത്തീ​ഫ്, ഷാ​ഹി​ദ എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. കൊ​ല​യ​ക്കു പി​ന്നി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട ശേ​ഷ​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​യ​ത്. ഇ​യാ​ള്‍ പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button