മലയാളികൾക്ക് അഭിമാന നിമിഷം: യൂറോപ്യൻ ക്രിക്കറ്റ് ലീഗിൻ്റെ കലാശ പോരാട്ടത്തിന് വേണ്ടി മാൾട്ടയിലെ ചാമ്പ്യന്മാരായ മലയാളി ടീം റോയൽ സ്ട്രൈക്കേഴ്സ് സ്പെയിനിലേക്ക്
ആദ്യമായാണ് ഒരു മലയാളി ടീം യൂറോപ്യൻ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് കളിക്കുവാൻ യോഗ്യത നേടുന്നത്

മാർസ: യൂറോപ്പിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്ലമ്പിനെ നിർണയിക്കുന്ന യൂറോപ്പ്യൻ ക്രിക്കറ്റ് ലീഗ് 2025 ലെക്ക് മാൾട്ടക്കായി മലയാളി ക്ളബ് ആയ റോയൽ സ്ട്രൈക്കേഴ്സ് യോഗ്യത നേടി. ആദ്യമായാണ് ഒരു മലയാളി ക്ളബ് ഇതിലേയ്ക്ക് അവസരം നേടി എടുക്കുന്നത്.
നേരത്തെ അവസാനിച്ച മൾട്ടിസ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായതിനെ തുടർന്നായിരുന്നു കലാശ പോരാട്ടത്തിന് യോഗ്യത നേടിയെടുത്തത്. 2 ഡിവിഷനിലുകളിലായി 19 ക്ളബ് കളാണ് മാൾട്ടയിൽ നിലവിലുള്ളത്. സ്പെയിനിലെ, മലഗയിൽ 2 ഘട്ടങ്ങളിലായി നടക്കുന്ന ലീഗിൽ, യൂറോപ്പിൽ ഉടനീളമുള്ള 35 രാജ്യങ്ങളിലെ ചാമ്പ്യൻസ് ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും.7 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ടൂർണമെൻ്റിൽ C ഗ്രൂപ്പിൽ ആണ് മാൾട്ട ഉൾപ്പെട്ടിരിക്കുന്നത്. Maltaയെ കൂടാതെ യൂറോപ്പ്യൻ വമ്പന്മാരായ Scotland, Denmark, Bulgaria,Norway എന്നീ രാജ്യങ്ങളാണ് C ഗ്രൂപ്പിൽ അടങ്ങിയിരിക്കുന്നത്.
Team Details:
Savio Thomas (Captain), Priyan Pusparajan(Vice Captain), Varun Prasath, Rockey Dianish, Divyes Kumar, Ashwin Raju, Jithu Johny, Clinto Paul, Chanjal Sudarshan, Sanjai Sidh, Jamshed Kunnanchirackal, Vishnu Sudhakaran, SanjayRaj, Rejeesh Rajan, Lee Tuck (Manager)