യുവജനങ്ങൾക്ക് സ്വന്തം കമ്പനികൾ ആരംഭിക്കുനത്തിന് എൻ്റർപ്രൈസ്16 പ്രഖ്യാപിച്ച് മാൾട്ടീസ് പ്രധാനമന്ത്രി

16 മുതൽ 18 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് സ്വന്തം കമ്പനികൾ ആരംഭിക്കുകയും നടത്തുകയും ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമ ചട്ടക്കൂട് പ്രഖ്യാപിച്ച് മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബെല.
യുവജനങ്ങൾക്ക് കമ്പനികൾ ആരംഭിക്കുനത്തിന് മാൾട്ട ബിസിനസ് രജിസ്ട്രി, യുവജന ഏജൻസി, ജെഎ മാൾട്ട എന്നീ ഏജൻസികളുടെ സഹായം ലഭിക്കും. മുമ്പ് പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം കമ്പനികൾ നടത്തുന്നതിന് ഉണ്ടായിരുന്ന നിയമ തടസ്സങ്ങൾ ഈ പദ്ധതി നീക്കം ചെയ്യ്തു.
ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ എൻ്റർപ്രൈസ്16 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ജി. എഫ്. അബേല ജൂനിയർ കോളേജിൽ നടന്ന ഒരു പരിപാടിയിലാണ് പ്രഖ്യാപിച്ചത്.
“യുവാക്കൾ നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്,.നാളെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നവരെ നമ്മൾ ഇപ്പോൾ തന്നെ തയ്യാറാക്കുകയാണ്.” എന്ന് പ്രധാനമന്ത്രി റോബർട്ട് അബെല പറഞ്ഞു.
എൻ്റർപ്രൈസ്16 ഒരു നിയമപരിഷ്കാരം മാത്രമല്ല, അടുത്ത തലമുറ സംരംഭകരിലേക്കുള്ള സർക്കാരിന്റെ വിശ്വാസത്തിന്റെ വ്യക്തമായ പ്രഖ്യാപനവുമാണെന്ന് യുവജനകാര്യ പാർലമെന്ററി സെക്രട്ടറി കീത്ത് അസോപർഡി താന്തി പറഞ്ഞു.
യുവജനങ്ങളുടെ സമൂഹ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ശേഷമാണ് ഈ പുതിയ പദ്ധതി വന്നത്. അതിൽ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നതും, 16 വയസ്സുകാരെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മേയറാകാൻ അനുവദിക്കുന്നതും ഉൾപ്പെടുന്നു.
We use cookies



