മാൾട്ടാ വാർത്തകൾ
മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു

മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു. 78 വയസായിരുന്നു.
ആരോഗ്യപരമായ പ്രശ്‍നങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആന്റണി സ്പിറ്റെറി ഡെബോണോ അന്തരിച്ചത്. നോട്ടറിയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആന്റണി. എലീന, ജോർജ്ജ്, മരിയ ക്രിസ്റ്റീന എന്നിവർ മക്കളാണ്. മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബേല, പ്രതിപക്ഷ നേതാവ് ബെർണാഡ് ഗ്രെച്ച്, സ്പീക്കർ ആംഗ്ലു ഫാറൂഗിയ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള തുടങ്ങിയവർ അനുശോചിച്ചു.