യൂറോപ്യൻ യൂണിയൻ സൈന്യം ഉണ്ടാക്കിക്കോട്ടെ, പക്ഷേ, അതിൽ പങ്കാളിത്തം വേണ്ടെന്ന് മാൾട്ടീസ് ജനത
യൂറോപ്യന്‍ യൂണിയന് സ്വന്തമായി സൈന്യം നിര്‍മിക്കുന്നതിനെ മാള്‍ട്ട ജനത അംഗീകരിക്കുന്നതായി മാള്‍ട്ട ടുഡേ സര്‍വേ . എന്നാല്‍, സൈന്യത്തില്‍ മാള്‍ട്ട അണിചേരുന്നതിനെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും എതിര്‍ക്കുന്നുവെന്ന വൈരുധ്യവും ഉണ്ട്. യൂറോപ്യന്‍ യൂണിയന് അംഗ രാജ്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന സൈനിക നടപടികളില്‍ പങ്കാളി ആകുന്നതിനെപ്പോലും മാള്‍ട്ടക്കാര്‍ എതിര്‍ക്കുന്നു എന്നതാണ് കൗതുകരമായ വസ്തുത.
മാള്‍ട്ടീസ് വോട്ടര്‍മാരില്‍ 42% പേര് അംഗരാജ്യങ്ങളെ പ്രതിരോധിക്കാനായി
യൂറോപ്യന്‍ യൂണിയന് സൈന്യത്തെ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട് , 36% പേര് എതിര്‍ക്കുന്നു. എന്നാല്‍ 38% പേര് മാത്രമേ മാള്‍ട്ട അത്തരമൊരു സൈനിക ഘടനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ, കൂടാതെ 55%
മറ്റ് അംഗരാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ബാഹ്യശക്തിയുടെ ആക്രമണത്തിന് വിധേയമായ ഒരു യൂറോപ്യന്‍ യൂണിയന് രാജ്യത്തിന്
മാള്‍ട്ട സൈനിക സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നു.
നിലവില്‍, യൂറോപ്യന്‍ യൂണിയന് ഒരു സൈന്യമില്ല, പ്രതിരോധം അംഗരാജ്യങ്ങളുടെ മാത്രം കാര്യമാണ്. എന്നാല്‍ ഉക്രെയ്നിനെതിരായ റഷ്യന്‍
ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്പിന് ആകെ ഒരു സൈന്യമെന്ന ചര്‍ച്ച സജീവമായത്. സോവിയറ്റ് യൂണിയന്റെയോ കിഴക്കന്‍ ബ്ലോക്കിന്റെയോ ഭാഗമായ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ക്കെതിരായ വ്ളാഡിമിര്‍ പുടിന്റെ
ഭീഷണികളും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്ന ഭയവും ഒരേപോലെ ഈ ചര്‍ച്ചക്ക് അടിസ്ഥാനമാണ്.